ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അതിക്രൂരമായി പീഡിപ്പിച്ചെന്ന് അതിജീവിതയുടെ മൊഴിയില്‍ പറയുന്നു

Rahul Mamkootathil Case Updates
Rahul Mamkootathil
രേണുക വേണു| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2025 (12:27 IST)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥ കേരളത്തിനു പുറത്തു താമസിക്കുന്ന അതിജീവിതയെ നേരില്‍കണ്ടാണ് മൊഴിയെടുത്തത്. ഈ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അതിക്രൂരമായി പീഡിപ്പിച്ചെന്ന് അതിജീവിതയുടെ മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. നാട്ടിലേക്ക് വരുന്ന സമയത്ത് രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാന്റെ കാറില്‍ ഒരു ഹോം സ്റ്റേയിലേക്ക് കൊണ്ടുപായി. ഇവിടെ വെച്ചാണ് പീഡനം നടന്നത്. ശരീരമാസകലം മുറിവേല്‍പ്പിച്ചുള്ള പീഡനമായിരുന്നു. എനിക്ക് നിന്നെ റേപ്പ് ചെയ്യണം എന്നു രാഹുല്‍ പറഞ്ഞിരുന്നെന്നും അതിജീവിതയുടെ മൊഴിയിലുണ്ടെന്നാണ് വിവരം. ബലാത്സംഗത്തിനിടെ തനിക്കു പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലും അുഭവപ്പെട്ടു. ലൈംഗികാതിക്രമത്തിനു ശേഷം തനിക്കു വിവാഹം കഴിക്കാന്‍ പറ്റില്ലെന്നാണ് രാഹുല്‍ പറഞ്ഞിരുന്നതെന്നും അതിജീവതയുടെ മൊഴിയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :