1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cake Kerala Sale

കണ്‍സ്യൂമര്‍ഫെഡ് 5 ലക്ഷം രൂപയുടെ കേക്കുകള്‍ കുഴിച്ചുമൂടുന്നു

Cake Kerala Sale
കണ്‍സ്യൂമര്‍ഫെഡ് 5 ലക്ഷം രൂപയുടെ കേക്കുകള്‍ കുഴിച്ചുമൂടുന്നു. ടെന്‍ഡര്‍ എടുത്ത കമ്പനി വിറ്റഴിയാത്ത കേക്കുകള്‍ യഥാസമയം തിരിച്ചെടുക്കാതെ ആയതോടെയാണ് കേക്കുകള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടന്നത്. ഒരു വര്‍ഷത്തോളമായി വിറ്റഴിക്കാതെ കിടന്ന കേക്കുകളാണ് കുഴിച്ചുമൂടുന്നത്. കാലാവധി കഴിഞ്ഞതോടെ ഈ കേക്കുകള്‍ ഇനി വിറ്റഴിക്കാനും സാധിക്കില്ല.
 
അതേസമയം ഈ ക്രിസ്മസിന് കേന്ദ്രീകൃതമായി ടെന്‍ഡര്‍ വിളിച്ച് കേക്കുകള്‍ മേഖലാ കേന്ദ്രങ്ങളിലേക്ക് നല്‍കുന്ന നടപടി നിര്‍ത്തി. പകരം കേന്ദ്രങ്ങളോട് സ്വന്തമായി കേക്ക് സംഭരിച്ച് വില്‍പ്പന നടത്താനാണ് നിര്‍ദ്ദേശം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിത, ചരിത്രനേട്ടം കുറിച്ച് സാനിയ മിർസ