മാസ്‌ക് നിര്‍ബന്ധം; അവധി ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (20:03 IST)

ക്രിസ്മസ് - പുതുവത്സര അവധി ദിവസങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും അതീവ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും കുറവാണ്. പക്ഷേ അന്തര്‍ദേശീയ തലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളവും ജാഗ്രത പാലിക്കണം. വയോധികരേയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :