അനുബന്ധ വാര്‍ത്തകള്‍
- കോവിഡിനെ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ തെറ്റാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം
- 'ഡിയര്‍ വാപ്പി'ലെ ആദ്യ ഗാനം, ലാലിന്റെ മകളായി അനഘ നാരായണന്
- തൊടുപുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി
- നോട്ട് നിരോധനം: ഹര്‍ജികളില്‍ സുപ്രീംകോടതി ജനവരി രണ്ടിന് വിധി പറയും
- രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെമുതല്‍ കൊവിഡ് പരിശോധന
ചേരാനല്ലൂരില്‍ കടയിലെത്തിയ 13കാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു; ബേക്കറി കത്തിച്ച് കുട്ടിയുടെ പിതാവ്
കടയിലെത്തിയ 13 വയസ്സുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. പിന്നാലെ ബേക്കറി കത്തിച്ച് കുട്ടിയുടെ പിതാവ്. ചേരാനല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ 57 കാരനായ ബാബുരാജ് കയറി പിടിക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞു.
പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോള്‍ ഒഴിച്ച് ബേക്കറി കത്തിക്കുകയായിരുന്നു. സംഭവത്തില്‍ വിഷ്ണുപുരം സ്വദേശിയായ ബാബുരാജിനെയും പെണ്‍കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.