സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 22 ഡിസംബര്‍ 2022 (14:23 IST)
അഞ്ചലില്‍ യുവഡോക്ടര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ അരവിന്ദ് ദീക്ഷിതിന്റെ മകള്‍ അര്‍പ്പിത അരവിന്ദാണ് മരിച്ചത്. 30 വയസായിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മാതാപിതാക്കളുടെ ഏക മകളായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.