കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തൂന്നു: ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (12:53 IST)
എഡ്യുടെക് ഭീമനായ ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷൻ. സ്ഥാപനത്തിൽ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി.


ഭാവി നശിച്ചുപോകുമെന്നാണ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂന്ഗോ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :