അനുബന്ധ വാര്‍ത്തകള്‍
- മാസ്ക് നിര്‍ബന്ധം; അവധി ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി
- അഞ്ചലില്‍ യുവഡോക്ടര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
- ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 1413; പുതിയ വകഭേദം വ്യാപന ശേഷി കൂടിയത്
- തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
- ആഴ്ചയില്‍ അഞ്ചുദിവസവും ബസ്സിന്റെ ടയര്‍ പഞ്ചര്‍; ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ പരാതിയുമായി കെഎസ്ആര്‍ടിസി
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും വരുംദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ ശ്രീലങ്ക വഴി കോമറിന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഡിസംബര്‍ 26 ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും വരുംദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ മഴ ലഭിക്കും. തമിഴ്‌നാടിന്റെ തെക്കന്‍ കടലോര പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ്.
അടുത്ത ലേഖനം