അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; നാളെ ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി
- ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത; അറബിക്കടലില്‍ ന്യൂനമര്‍ദ പാത്തി
- ഹെന്റി ചുഴലിക്കാറ്റ് ഭീഷണി: ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത; കേരളത്തില്‍ വ്യാപക മഴയെന്ന് മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടു
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ-ഒഡിഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടു. കര്‍ണാടക-കേരള തീരത്ത് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തില്‍ മഴ തുടരാന്‍ സാധ്യത. ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ന്യൂനമര്‍ദമാണിത്.
കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓഗസ്റ്റ് 29 ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ തിങ്കളാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി. ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും സമാന കാലാവസ്ഥയായിരിക്കും. മേല്‍പറഞ്ഞ ദിവസങ്ങളില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശമുണ്ട്.