ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത; അറബിക്കടലില്‍ ന്യൂനമര്‍ദ പാത്തി

രേണുക വേണു| Last Updated: വ്യാഴം, 26 ഓഗസ്റ്റ് 2021 (14:38 IST)

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സൂചന പ്രകാരം ബംഗാള്‍ ഉള്‍കടലില്‍
ആന്ധ്രാ-ഒഡിഷ തീരത്ത്
ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. കേരള കര്‍ണാടക തീരത്ത് നിലവിലുള്ള ന്യുന മര്‍ദ്ദ പാത്തിയുടെ ഫലമായി
ഓഗസ്റ്റ് 30 വരെ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകാനും സാധ്യതയുണ്ടെന്ന് പ്രവചനം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ഓഗസ്റ്റ് 27-സെപ്റ്റംബര്‍ രണ്ട് വരെയുള്ള ആഴ്ചയില്‍
കേരളത്തില്‍ കാലവര്‍ഷം സജീവമായി സാധാരണ കൂടുതല്‍ മഴ
ലഭിക്കാനുള്ള സൂചന നല്‍കുന്നു. അറബികടലില്‍ കേരള കര്‍ണാടക തീരത്ത് ന്യുനമര്‍ദ പാത്തി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴ തുടരും.

സെപ്റ്റംബര്‍ മൂന്ന്-സെപ്റ്റംബര്‍ ഒന്‍പത് വരെയുള്ള ആഴ്ചയില്‍
കാലവര്‍ഷം ദുര്‍ബലമായി
സാധാരണയില്‍ കുറവ് മഴ ലഭിക്കാനുള്ള
സൂചനയും നല്‍കന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :