അനുബന്ധ വാര്‍ത്തകള്‍
- വ്യാപാരി ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത
- സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
- വീട്ടില്‍ തീയിട്ട ശേഷവും പകയൊടുങ്ങാതെ ഹമീദ്; പുറത്തുനിന്ന് വീണ്ടും പെട്രോള്‍ ഒഴിച്ചു !
- സ്വത്തെല്ലാം വീതം വെച്ച് നല്‍കിയിട്ടും മകന്‍ തന്നെ നോക്കിയില്ല; ഹമീദ് പൊലീസിനോട്
- നാല് ലിറ്റര്‍ പെട്രോള്‍ നേരത്തെ വാങ്ങിവെച്ചു, വീട്ടില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള എല്ലാ വാതിലുകളും അടച്ചു; ഒരു സൈക്കോയെ പോലെ മകന്റെയും കുടുംബത്തിന്റെയും മരണം ആസ്വദിച്ച ഹമീദ് !
മാതാവിനെ ഉപദ്രവിച്ച ജ്യേഷ്ഠനെ സഹോദരന്‍ വെട്ടിക്കൊന്നു
മാതാവിനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട വഴക്കിനൊടുവില്‍ ജ്യേഷ്ഠനെ ഇളയ സഹോദരന്‍ വെട്ടിക്കൊന്നു. പെര്‍ള ഷേണി മണിയംപാറ പള്ളിക്കടുത്ത് ഉപ്പളി ഗെയില്‍ ബല്‍ത്തീസ് ഡിസൂസ - അസേസ് മേരി ദമ്പതികളുടെ മകന്‍ തോമസ് ഡിസൂസ എന്ന 44 കാരനാണ് മരിച്ചത്.
അച്ചു എന്ന രാജേഷ് ഡിസൂസയെ ബദിയടുക്ക പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോമസ് മദ്യ ലഹരിയില്‍ മാതാവിനെ ഉപദ്രവിക്കുന്നു എന്ന് രാജേഷ് വിളിച്ചുപറഞ്ഞത് അനുസരിച്ചു മറ്റു സഹോദരങ്ങളായ വില്‍ഫ്രഡ്, വിന്‍സന്റ് എന്നിവര്‍ എത്തിയപ്പോള്‍ അവരെ വാക്കത്തി, വടി എന്നിവകൊണ്ട് തോമസ് ആക്രമിച്ചു. എന്നാല്‍ ഇതില്‍ ദേഷ്യം വന്ന രാജേഷ് വാക്കത്തി പിടിച്ചുവാങ്ങി തോമസിനെ വെട്ടുകയായിരുന്നു.
വെട്ടേറ്റ് വീട്ടിനുള്ളില്‍ തോമസ് കിടക്കുന്ന വിവരം പോലീസ് അറിഞ്ഞു എത്തിയപ്പോഴേക്കും മരിച്ചിരുന്നു. തോമസിന്റെ ആക്രമണത്തില്‍ വില്‍ഫ്രഡിന് ഗുരുതരമായി പരുക്കേറ്റ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സഹോദരന്‍ വിന്‌സന്റിനെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച തോമസിന് മത്തായി ഡിസൂസ, അഗ്‌നേഷ് ഡിസൂസ എന്നീ സഹോദരങ്ങളെ കൂടാതെ മൂന്നു സഹോദരിമാരുമുണ്ട്.