1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Alappuzha
ആലപ്പുഴയില്‍ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ആലപ്പുഴ ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ഹരിപ്പാട് പള്ളിപാട് വെച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. ഒരു യുവതിയുമായുള്ള ബന്ധത്തെ ചൊല്ലിയാണ് ആക്രമണം ഉണ്ടായത്. പ്രതികളായ സുല്‍ഫത്ത്, കണ്ണന്‍, രാജന്‍ തുടങ്ങിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്കുകള്‍ കൂട്ടുന്നു