അനുബന്ധ വാര്‍ത്തകള്‍
- പ്രണയം പങ്കുവെച്ച് കീര്‍ത്തി സുരേഷും മഹേഷ് ബാബുവും,സര്‍കാരു വാരി പാട്ടയിലെ ആദ്യ ഗാനം
- ബാബുവിന്റെയാണ് ഈ ദിവസം, രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് സിനിമാതാരങ്ങളും
- ഭാരതത്തിന്റെ ധീര ജവാന്മാര്ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്: വൈശാഖ്
- കേന്ദ്ര സര്‍ക്കാറിന്റെ സഹായം കാത്തുനില്‍ക്കാതെ കേരള ഗവണ്മെന്റിന് ഏവിയേഷന്‍ റെസ്ക്യൂ ഡിപ്പാര്‍ട്ട്മെന്റ് കൂടി വേണം:ഒമര്‍ ലുലു
- ഇന്ത്യന്‍ ആര്‍മി കീ ജയെന്ന് ഉറക്കെ വിളിച്ച് ബാബു, സൈനികര്‍ക്ക് സ്നേഹത്തിന്റെ ഉമ്മ, വീഡിയോ
കാല്‍ കല്ലില്‍ തട്ടി, തെന്നി വീണു; അപകടത്തെ കുറിച്ച് ബാബു
കാല്‍ കല്ലില്‍ തട്ടി തെന്നി വീഴുകയായിരുന്നെന്ന് മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു. ട്രക്കിങ്ങിനിടെ സുഹൃത്തുക്കള്‍ പാതി വഴിയില്‍ മടങ്ങി പോയെന്നും പിന്നീട് താന്‍ തനിച്ചാണ് മല കയറിയതെന്നും ബാബു പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാബുവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ താന്‍ പിടിച്ചുനില്‍ക്കുകയായിരുന്നെന്നും ബാബു പറഞ്ഞു.
ബാബു ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവര്‍ത്തകന്‍ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാണ് സൈന്യം ബാബുവിനെ മുകളിലേക്കെത്തിച്ചത്. മലയുടെ മുകളില്‍നിന്ന് എയര്‍ ലിഫ്റ്റ് ചെയ്തായിരിക്കും ഇനി ബാബുവിനെ തിരികെയെത്തിക്കുക.
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടിയിരുന്നു. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കില്‍ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. അതിനാല്‍ തന്നെ റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തിയത്.