ബാബുവിന്റെയാണ് ഈ ദിവസം, രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് സിനിമാതാരങ്ങളും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (14:38 IST)

മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് സിനിമ താരങ്ങളും.

'ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി. 40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം', ഷെയ്ന്‍ കുറിച്ചു.

അജയ് വാസുദേവ്, ആന്റണി വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളും രക്ഷാദൗത്യം വിജയിച്ചതിലെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :