കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (12:10 IST)
പാലക്കാട് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാദൗത്യം വിജയത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് എല്ലാവരും.അടിയന്തിരഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം എത്തുന്നത് വരെ കാത്തുനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുവാനായി കേരള ഗവണ്‍മെന്റിന് കീഴില്‍ ഒരു ഏവിയേഷന്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ് കൂടി വേണമെന്ന് സംവിധായകന്‍ ഒമര്‍ലുലു.
'അടിയന്തിരഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം എത്തുന്നത് വരെ കാത്തുനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുവാനായി കേരള ഗവണ്‍മെന്റിന് കീഴില്‍ ഒരു Aviation Rescue Department കൂടി വേണം,നിങ്ങളുടെ ചിന്തകളും പങ്കിടുക'-സംവിധായകന്‍ ഒമര്‍ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
നാല്‍പത്തിയഞ്ച് മണിക്കൂറോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നിരുന്നു.സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനൊടുവില്‍ ബാബു തിരികെ ജീവിതത്തിലേക്കെന്നും അഭിമാനം ഇന്ത്യന്‍ ആര്‍മിയെന്നും നടന്‍ കുറിച്ചു.
ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കിയശേഷമാണ് ദൗത്യസംഘം സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചത്. കാലില്‍ ചെറിയ പരിക്കുകള്‍ ഉണ്ട്.സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു.