ഭാരതത്തിന്റെ ധീര ജവാന്മാര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്: വൈശാഖ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (12:16 IST)

ഭാരതത്തിന്റെ ധീര ജവാന്മാര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ടെന്ന് സംവിധായകന്‍ വൈശാഖ്.മരണത്തിന്റെ മുഖത്തുനിന്നും ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിക്ക് നന്ദി പറഞ്ഞ് സിനിമാലോകം.

'കോടിക്കണക്കിനു ജീവനുകള്‍ക്ക് കാവലായി നില്‍ക്കുന്നവര്‍ ഒരു ജീവന്‍ കൂടി തിരിച്ചു തരുന്ന കാഴ്ച....ഭാരതത്തിന്റെ ധീര ജവാന്മാര്‍ക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്... ഒപ്പം മനോധൈര്യം കൈവിടാതെ പിടിച്ചു നിന്ന ബാബുവിനും...'- വൈശാഖ് കുറിച്ചു.

നാല്‍പത്തിയഞ്ച് മണിക്കൂറോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നിരുന്നു.സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനൊടുവില്‍ ബാബു തിരികെ ജീവിതത്തിലേക്കെന്നും അഭിമാനം ഇന്ത്യന്‍ ആര്‍മിയെന്നും നടന്‍ കുറിച്ചു.

ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കിയശേഷമാണ് ദൗത്യസംഘം സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചത്. കാലില്‍ ചെറിയ പരിക്കുകള്‍ ഉണ്ട്.സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :