1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arimpur Panchayat President CL Johnson Video

പരസ്യ തെറിയഭിഷേകവുമായി കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്

CL Johnson, Arimpur Panchayat President, Arimpur Panchayat President CL Johnson Video
പരസ്യമായി തെറിയഭിഷേകം നടത്തി തൃശൂർ അരിമ്പൂർ പഞ്ചായത്തിലെ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സി.എൽ.ജോൺസൺ. ഹരിത കർമ സേനയുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് നാട്ടുകാർ നോക്കിനിൽക്കെ പ്രതിപക്ഷ മെമ്പർമാരെ സി.എൽ.ജോൺസൺ കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചത്. 
 
ഹരിത കർമ സേന മാലിന്യം സ്വീകരിക്കുന്നതിനെ ചൊല്ലി പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷ മെമ്പർമാർ തമ്മിൽ വാക്കുതർക്കമായിരുന്നു. ഹരിതകർമ സേനയെ തരംതാഴ്ത്തുന്ന നിലയിൽ പഞ്ചായത്ത് പ്രസിഡന്റ് സംസാരിക്കുകയും ഹരതികർമ സേനയിലെ അംഗങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. 
 
പ്രതിപക്ഷ മെമ്പർമാരും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ ഇതേ തുടർന്ന് വലിയ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചത്. ഹരിത കർമ സേനയിലെ അംഗങ്ങളെ അധിക്ഷേപിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 
പഞ്ചായത്തിൽ പത്ത് സീറ്റുകൾ വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉള്ളത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിക്കുകയായിരുന്നു. എന്നാൽ സി.എൽ.ജോൺസൺ പ്രസിഡന്റ് ആയതിനു ശേഷം പഞ്ചായത്ത് ഭരണം അവതാളത്തിലായെന്ന് ജനങ്ങൾക്കിടയിൽ തന്നെ വിമർശനമുണ്ട്. അധികാരത്തിലെത്തി ഒരു വർഷം ആകും മുൻപ് തന്നെ യുഡിഎഫ് ഭരണത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്നുകഴിഞ്ഞു. 
അടുത്ത ലേഖനം
തീരം തൊടാൻ 'ഓർണബ്'