തൃശ്ശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി
തൃശ്ശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ആനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കുട്ടി മാതാപിതാക്കളുമായി സംസാരിച്ചുവെന്നും ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചെന്നും ഡോക്ടര്‍ അറിയിച്ചു. കുട്ടിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി എന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തുടക്കം മുതലേ മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചത് ചികിത്സയില്‍ ഗുണമായി. ഈ മാസം 19നാണ് അന്വേഷിനും സഹോദരനും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയുടെ അകത്തുണ്ടായിരുന്ന പാമ്പിന്റെ കടിയേല്‍ക്കുന്നത്. സഹോദരന്‍ അന്ന് തന്നെ മരണപ്പെട്ടിരുന്നു. അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന വാര്‍ത്ത കുടുംബത്തിനും നാടിനും ആശ്വാസമായിരിക്കുകയാണ്.