അനുബന്ധ വാര്‍ത്തകള്‍
- ദുരഭിമാനക്കൊല: കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുത്തതായി മന്ത്രി എകെ ബാലന്
- മൂന്ന് മാസമേ താലിയുണ്ടാവുള്ളുവെന്ന് ഭീഷണി, മൂന്ന് മാസം തികയുന്ന അന്ന് തന്നെ കൊലപാതകം, കേരളത്തെ നടുക്കിയ അരുംകൊല ഇങ്ങനെ
- പാലക്കാട് തേങ്കുറിശ്ശിയിൽ ദുരഭിമാനക്കൊല. ജാതിക്കൊല നടത്തിയ ഭാര്യാപിതാവും അമ്മാവനും പിടിയിൽ
- ഹരിത ഓഫീസ് പ്രഖ്യാപനം ജനുവരി 26ന്
- ഒരു ചായ, ഒരു തോക്ക്; ആരെയോ പ്രതീക്ഷിച്ച് മോഹന്‍ലാല്‍ !
“അനീഷിനെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും, അനീഷിന്റെ വീടാണ് എന്റെയും വീട്” - ഹരിത പറയുന്നു
പാലക്കാട് കുഴല്‍മന്ദത്തെ ദുരഭിമാനക്കൊല കേരളത്തിലുണര്ത്തിയ നടുക്കത്തില്‍ നിന്ന് ഇതുവരെ ജനത മോചിതരായിട്ടില്ല. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പക്ഷേ തന്റെ വ്യക്തമായ നിലപാട് അറിയിക്കുന്നു - “അനീഷിന്റെ വീടാണ് എന്റെ വീട്. ഇവിടെ നിന്ന് ഒരു മടക്കമില്ല”.
ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ തുടരുക എന്നതാണ് ഹരിതയുടെ തീരുമാനം. താന്‍ എന്നും അനീഷിന്റെ ഭാര്യയാണെന്നും അനീഷിനെ വക വരുത്തിയവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹരിത പറയുന്നു.
ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്നാണ് അനീഷിനെ കൊലപ്പെടുത്തിയത്. ബി ബി എ പഠനം പൂര്‍ത്തിയാക്കി ജോലി സമ്പാദിച്ച് അനീഷിന്റെ കുടുംബത്തിന് താങ്ങാകുക എന്നതാണ് ഹരിത കൈക്കൊണ്ടിരിക്കുന്ന തീരുമാനം.
ഹരിത തങ്ങളുടെ മകളാണെന്നും അവളെ നന്നായി പോറ്റുമെന്നും അനീഷിന്റെ അച്ഛനും അമ്മയും വ്യക്തമാക്കുന്നു.