അനുബന്ധ വാര്‍ത്തകള്‍
- നയൻതാരയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി 'നിഴൽ' ടീം !
- കഴിവും ആത്മവിശ്വാസവും ഉണ്ടായിരുന്നു, മമ്മൂട്ടിയെ മറികടക്കുന്ന നടനാവാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് ദേവൻ
- നടനെന്ന നിലയിൽ എനിക്ക് എളുപ്പത്തിൽ പറ്റാത്തത് മോഹൻലാൽ സാർ അനായാസം ചെയ്യുന്നത് ഞാൻ കൺമുന്നിൽ കണ്ടിട്ടുണ്ട്: സൂര്യ
- മോഹൻലാലുമായി സ്ക്രീൻ പങ്കിടാൻ നേഹ സക്സേന വീണ്ടും !
- ലോകസിനിമയ്ക്ക് തന്നെ തീരാനഷ്ടം, സൗമിത്ര ചാറ്റർജിയുടെ വിയോഗത്തിൽ മോഹൻലാൽ
ഒരു ചായ, ഒരു തോക്ക്; ആരെയോ പ്രതീക്ഷിച്ച് മോഹന്‍ലാല്‍ !
മോഹൻലാലിൻറെ 'ആറാട്ട്' അണിയറയിൽ ഒരുങ്ങുകയാണ്. നെയ്യാറ്റിൻകര ഗോപനായി ക്യാമറയ്ക്ക് മുന്നിൽ അധികം വൈകാതെ തന്നെ നടൻ എത്തും. ഇപ്പോഴിതാ ഒരു കൺസെപ്റ്റ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നടൻ. ഒരു കപ്പ് ചായയും അതിനടുത്ത് ഒരു തോക്കുമായി ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ലാലിനെയാണ് ചിത്രത്തിൽ കാണാനാകുക. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകർത്തിയത്.
അതേസമയം ആറാട്ട് ഈ മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കും. ഈ മാസ്-മസാല എന്റർടെയ്‌നറിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. സായ് കുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണന്‍കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.