ദുരഭിമാനക്കൊല: കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുത്തതായി മന്ത്രി എകെ ബാലന്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (15:17 IST)
ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറിശ്ശി സ്വദേശി അനീഷിന്റെ വീട് മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അനീഷിന്റെ മരണത്തിനു കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിന് ശക്തമായ നിലപാട് എടുത്തിട്ടുള്ളതായി മന്ത്രി അറിയിച്ചു. പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. തുടര്‍ നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമാക്കും. മുഖ്യമന്ത്രിയുമായി നാളെ ഇക്കാര്യം ചര്‍ച്ച ചെയ്യും. പോലീസിന്റെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

പ്രതികളെ സംബന്ധിച്ച് അനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച പരാതിയില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല. പരാതി അന്വേഷിച്ച് നടപടി എടുക്കുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, അനീഷിന്റെ മാതാപിതാക്കള്‍ എന്നിവരെ കണ്ട് മന്ത്രി സംസാരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :