1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident victim unconscious on the road

അപകടത്തില്‍പ്പെട്ടയാള്‍ റോഡില്‍ അബോധാവസ്ഥയില്‍; രക്ഷകനായി മുഖ്യമന്ത്രി

Kanthapuram section, Women, Patriarchy, Islam, kerala News, women rights
കൊച്ചി: റോഡില്‍ അപകടത്തില്‍പ്പെട്ട് ചികിത്സാ സഹായത്തിനായി കാത്തുകിടക്കുന്ന ഒരാളെ കണ്ടതിനെത്തുടര്‍ന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വഴിമധ്യേ വാഹനം നിര്‍ത്തി പുറത്തിറങ്ങി. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ മുഖ്യമന്ത്രി തന്റെ അകമ്പടി വാഹനം വിട്ടുനല്‍കി. തുടര്‍ന്ന് പോലീസ് അകമ്പടിയില്ലാതെയാണ് അദ്ദേഹം യാത്ര തുടര്‍ന്നത്. പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ച് പരിക്കേറ്റ മുളവുകാട് സ്വദേശി ആല്‍വില്‍ പെരേരയ്ക്കാണ് മുഖ്യമന്ത്രി സഹായമെത്തിച്ചത്.
 
ഇന്നലെ വൈകുന്നേരം 4:30-ഓടെ കോതാട് നിഹാര റിസോര്‍ട്ടിന് സമീപം കണ്ടെയ്‌നര്‍ റോഡിലാണ് സംഭവം നടന്നത്. എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുഡുംബി സേവാ സംഘം സമ്മേളനം ഉദ്ഘാടനം ചെയ്യാനായി വടക്കന്‍ പറവൂരില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ആല്‍വിലിനെ കണ്ടതിനെത്തുടര്‍ന്ന് അദ്ദേഹം തന്റെ വാഹനവ്യൂഹം നിര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എസ്‌കോര്‍ട്ട് സംഘത്തിലുണ്ടായിരുന്ന മരട് സി.ഐ. വിപിനോട് അല്‍വിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അല്‍വിലിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് മുഖ്യമന്ത്രി തന്റെ യാത്ര തുടര്‍ന്നത്. ആശുപത്രിയിലെത്തി അധികം വൈകാതെ തന്നെ അല്‍വിലിന് ബോധം തിരിച്ചുകിട്ടിയെന്ന് സി.ഐ. വിപിന്‍ അറിയിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kerala Weather: 'വന്നേ വന്നേ മഴ വന്നേ'; കേരളത്തിന് കുളിരേകി ആശ്വാസ പെയ്ത്ത്, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്