1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Kottarakara Johnson

റോഡിൽ കുഴഞ്ഞുവീണ എസ്.ഐ ലോറിക്കടിയിൽ പെട്ട് മരിച്ചു

Accident
കൊല്ലം: റോഡിൽ കുഴഞ്ഞുവീണ എസ്.ഐ ലോറിക്കടിയിൽ പെട്ട് മരിച്ചു. പുനലൂർ ഇളമ്പൽ മരങ്ങാട്ട് കിരൺ നിവാസിൽ സി.സി.ജോൺസൺ (53) എന്ന ഗ്രെയ്‌ഡ്‌ എസ്.ഐ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിൽ ഏഴരമണിയോടെ കൊട്ടാരക്കര ചന്തമുക്കിലെ താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. തലേ ദിവസം ആശുപത്രിയിലെ എയ്‌ഡ്‌ പോസ്റ്റിൽ ജോലി കഴിഞ്ഞു റോഡ് മുറിച്ചു കടക്കുമ്പോഴാണ് പുലമണിൽ നിന്നെത്തിയ ലോറിക്കടിയിൽ പെട്ടത്.

ശരീരത്തിലൂടെ ലോറികയറിയിറങ്ങിപ്പോൾ ജോൺസൺ തത്ക്ഷണം മരിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്ത് ലോറി കസ്റ്റഡിയിലെടുത്തു
അടുത്ത ലേഖനം
ഷോര്‍ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍