ഇരുചക്രവാഹന അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (20:58 IST)
മലപ്പുറം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടിൽ ഇസ്മായിൽ മകൻ മുഹമ്മദലി എന്ന 34 കാരണാണ് മരിച്ചത്.

തച്ചനാട്ടുകാരയിലെ ദേശീയപാത നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിലാണ് ബുധനാഴ്ച അപകടമുണ്ടായത്. സ്‌കൂട്ടറും ബൈക്കും മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്നു. എന്നാൽ മുന്നിൽ പോയ സ്‌കൂട്ടർ പെട്ടന്ന് തിരിക്കുകയും ബൈക്കിൽ സഞ്ചരിച്ച മുഹമ്മദലി സ്‌കൂട്ടറിൽ ഇടിച്ചു മറിയുകയുമായിരുന്നു. റോഡിൽ വീണ മഹമ്മദലിയെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :