1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Abhijeet Dipke CJP Delhi Protest

'പേടിത്തൊണ്ടൻ പൊലീസ്'; തിരംഗ മാർച്ചിനു മുൻപ് ദീപ്‌കെയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം

CJP Political party, CJP India Alliance, Narendra Modi, Modi Government, CJP, Abhijeet Dipke, CJP, Abhijeet Dipke against Modi, CJP New Campaign, Abhijeet Dipke vs Narendra Modi, One Union Minister to One University
കോക്രോച്ച് ജനതാ പാർട്ടിയെയും ഇടത് വിദ്യാർഥി സംഘടനകളെയും പേടിച്ച് മോദി ഭരണകൂടവും ഡൽഹി പൊലീസും. മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തിരംഗാ മാർച്ച് ആരംഭിക്കും മുൻപേ അതിനെ അടിച്ചമർത്താൻ പൊലീസ് നീക്കം. 
 
സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ വീട്ടിലെത്തി ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങി. താൻ ഏത് നിമിഷവും അറസ്റ്റിലായേക്കുമെന്ന് അഭിജീത് നേരത്തെ പറഞ്ഞിരുന്നു. വെള്ളി വൈകുന്നേരം അഞ്ചിനാണ് ദേശീയ പതാകയേന്തി മാർച്ച് ചെയ്യാൻ സിജെപി തീരുമാനിച്ചത്. 
 
എസ്എഫ്ഐ, ഐസ, എഐഎസ്എഫ് എന്നീ സംഘടനകളും മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കരോൾബാ?ഗിൽ ദീപ്‌കെ താമസിക്കുന്ന വീട്ടിലെത്തി ഡൽഹി പൊലീസ് നോട്ടീസ് നൽകി. മാർച്ചിൽ പങ്കെടുക്കരുതെന്ന് അഭിജീതിനോട് ആവശ്യപ്പെട്ടു. വീടിന് പുറത്തും വൻ പൊലീസ് വിന്യാസമുണ്ട്. ദേശീയപതാക വീശുന്നത് കുറ്റമായി കാണുന്നുവെങ്കിൽ അതിന്റെ പേരിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് അഭിജീത് അറിയിച്ചിരുന്നു.
അടുത്ത ലേഖനം
ജിയോ ഐപിഒ: ലിസ്റ്റിങ്ങിൽ 15 - 20% വരെ നേട്ടത്തിന് സാധ്യതയെന്ന് പ്രമുഖ ബ്രോക്കറേജുകൾ