1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP Tiranga march delhi under tight security

സിജെപിയുടെ തിരംഗമാർച്ച്: ദില്ലി കൊണാട്ട് പ്ലേസിൽ സുരക്ഷ ശക്തമാക്കി, അതിർത്തികളിൽ ജാഗ്രത, മുംബൈയിലും മാർച്ച്

നിരോധനാജ്ഞയുള്ളതിനാല്‍ കോണാട്ട് പ്ലേസില്‍ സംഘം ചേരാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.

CJP Tiranga march , Delhi Security, Delhi under watch, CJP Protest Mumbai, Abhijeeth dipke
സിജെപി പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട്  ദില്ലിയിലും മുംബൈയിലും 'ലഹ്‌റ ദോ തിരംഗ റാലി' സമരം ഇന്ന് സംഘടിപ്പിക്കും. സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി തയ്യാറാകാതിരുന്നതോടെ 11 പേര്‍ക്ക് പ്രതിഷേധിക്കാനുള്ള അനുമതിയാണ് ഡല്‍ഹി പോലീസ് നല്‍കിയിട്ടുള്ളത്. വൈകീട്ട് 5 മണിക്ക് ദേശീയ പതാകയുമായി സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുകൂടാനാണ് സിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നിരോധനാജ്ഞയുള്ളതിനാല്‍ കോണാട്ട് പ്ലേസില്‍ സംഘം ചേരാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
 
24 മണിക്കൂര്‍ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയാണ് ദില്ലി പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ദില്ലി അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി. അര്‍ദ്ധ സൈനിക വിഭാഗം ഉള്‍പ്പടെ 20,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളില്‍ നിയോഗിക്കും. അതേസമയം മുംബൈ ആസാദ് മൈതാനത്തും സിജെപിയുടെ തിരംഗ റാലി നടക്കും. മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ അതിക്രമിച്ച് കയറി പതാക ഉയര്‍ത്തിയ സംഭവത്തില്‍ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ബുധനാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിജെപിയുടെ പ്രതിഷേധം.
 
അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹി പോലീസ് നടത്തിയ നടപടികള്‍ക്കെതിരായ ഹര്‍ജി നവംബര്‍ 3ന് മാതരമാകും പരിഗണിക്കുക. ജന്തര്‍ മന്തര്‍ സമരവേദിയല്ലാതെയാക്കിയ ഉത്തരവും അന്നാകും പരിഗണിക്കുക.  അതേസമയം സിജെപി പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്ന് പൊതുജനങ്ങളോട് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. 11 പേര്‍ക്ക് മാത്രമാണ് പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ പാര്‍ക്കിന് ചുറ്റും 6,000 പോലീസുകാരെയും വിന്യസിക്കും. ഒക്ടോബര്‍ 16ന് വൈകുന്നേരം 5 മണിക്ക് ത്രിവര്‍ണ്ണ പതാകയുമായി സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുചേരാനാണ് അഭിജീത് ദീപ്‌കെയുടെ ആഹ്വാനം. ഞങ്ങള്‍ 100 സ്ഥലങ്ങളില്‍ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാല്‍ നരേന്ദ്രമോദി ഈ 100 സ്ഥലങ്ങളും അടച്ചിടുമോ എന്നും ദീപ്‌കെ ചോദിച്ചു.ALSO READ: 'ജുഡീഷ്യറിയെ ആര്‍ക്കും ഭീഷണിപ്പെടുത്താനാവില്ല, ഇതൊരു ദുര്‍ബലമായ ശ്രമം'; രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യ-യുഎസ് ബന്ധം വഷളായി; അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാതെ ഇന്ത്യ