അനുബന്ധ വാര്‍ത്തകള്‍
- രാഷ്ട്രീയ കൊലപാതങ്ങളിൽ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകില്ലെന്ന് പ്രഖ്യാപിച്ചത് സർക്കാർ, കുഞ്ഞനന്തന് പുറത്തുകഴിയാൻ അവസരം ഒരുക്കുന്നതും സർക്കാർ !
- ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും വിഷമദ്യ ദുരന്തം; 38 പേർക്ക് ജീവൻ നഷ്ടമായി
- തന്നേക്കാൾ 18 വയസ് അധികമുള്ള വീട്ടമ്മയോട് വിവഹാഭ്യർത്ഥന നടത്തി, നിരസിച്ചതോടെ മകളുടെ മുന്നിലിട്ട് ക്രൂരമായി കൊന്നു
- സുഹൃത്തിനെ മദ്യം നൽകി മയക്കി കിടത്തും, മുകളിലെ മുറിയിലെത്തി മകളെ പീഡനത്തിനിരയാക്കും; പിതാവിന്റെ സുഹൃത്തിൽനിന്നും 11കാരിക്ക് നേരിടേണ്ടി വന്നത് കൊടുംക്രൂരത
- സ്ത്രീക്കോ, പുരുഷനോ ബുദ്ധി കൂടുതൽ ? പഠനത്തിൽ കണ്ടുപിടിച്ചത് ഇങ്ങനെ !
ദേവസ്വം കമ്മീഷ്ണറോട് വിശദീകരണം ചോദിച്ചിട്ടില്ല, ശബരിമലക്കായി 739 കോടി അനുവദിച്ച സർക്കാരിനൊപ്പമാണ് ബോർഡ്; മുൻ നിലപാടിൽനിന്നും മലക്കം മറിഞ്ഞ് പദ്മകുമാർ
ദേവസ്വം ബോർഡ് കമ്മീഷ്ണറോഡ് വിശദീകരണം തേടിയിട്ടില്ലെന്ന് തിരുവുതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സാവകാശ ഹർജിയെക്കുറിച്ച് പരാമർശിക്കാതെ സുപ്രീം കോടതിയിൽ സർക്കാരിനെ മാത്രം അനുകൂലിച്ചതിൽ പദ്മകുമാർ അതൃപ്തി അറിയിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ മുൻ നിലപടുകളിൽനിന്നും മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ പദ്മകുമാർ.
താൻ ദേവസ്വം ബോർഡിന് അകത്ത് തന്നെയാണ്. ദേസസ്വം ബോർഡ് പ്രസിഡന്റായി കാലവധി തികക്കും എന്നും പദ്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് കമ്മീഷ്ണറോഡ് വിശദീകരണം തേടിയിട്ടില്ല. റിപ്പോർട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുകയാണ് ഉണ്ടായത്. സാവകാശ ഹർജിയുടെ കാര്യത്തിൽ ദേവസ്വം മന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ട് എന്നത് മാധ്യമ സൃഷ്ടി മത്രമാണ്.
ശബരിമലയുടെ പുരോഗതിക്കായി 739 കോടി രൂപ അനുവദിച്ച സർക്കാരിനൊപ്പമാണ് താൻ എന്നും പദ്മകുമാർ വ്യക്തമാക്കി.പദ്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിലാപാടിൽ മാറ്റം വരുത്തി സർക്കാരിനെ പ്രകീർത്തിച്ച് പദ്മകുമാർ രംഗത്തെത്തിയിരിക്കുന്നത്.
എ പദ്മകുമാറിന്റെ പരസ്യ പ്രസ്ഥാനവനകളോട് അതൃപ്തി ഉണ്ടെന്നും ഇക്കാര്യം പാർട്ടിയെ അറിയിച്ചതായും ദേസ്വം കമ്മിഷ്ണർ എൻ വാസു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പദ്മകുമറിന്റെ നിലപാടുകളിൽ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.