ഉത്തരാഖണ്ഡിലും ഉത്തർ‌പ്രദേശിലും വിഷമദ്യ ദുരന്തം; 38 പേർക്ക് ജീവൻ നഷ്ടമായി

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (14:54 IST)
ലക്നൌ: ഉത്തർ‌പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തിൽ 38 പേർ മരിച്ചു. ഉത്തർ‌പ്രദേശിൽ രണ്ടിടങ്ങളിലാന് വിഷമദ്യ ദുരന്തം ഉണ്ടായത്. സഹഞ്‌പൂരിൽ 16 പേരും ഖുശിനഗറിൽ 10 പേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്.

ഉത്തരാഖണ്ഡിൽ 12പേരാണ് മദ്യദുരന്തത്തിൽ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും എന്നണ് റിപ്പോർട്ടുകൾ. നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സഹൻ‌പൂരിൽ അഞ്ചുപേർ മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

മദ്യ ദുരന്തത്തിൽ ഇരു സർക്കാരുകളും വിശദമായ അന്വേഷണം ആരംഭിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവർക്ക് 50,000രൂപ ധനസഹായവും യു പി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :