കലാഭവൻ മണിയുടെ മരണം; ജാഫർ ഇടുക്കിയും സാബുമോനും ഉൾപ്പെടെ ഏഴ് സുഹൃത്തുക്കൾ നുണപരിശോധനയ്ക്ക് ഹാജരാകും

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (16:19 IST)
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് സുഹൃത്തുക്കൾ നുണപരിശോധനയ്‌ക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. ജാഫർ ഇടുക്കി, എന്നിവർ ഉൾപ്പെടെ മണിയുടെ ഏഴു സുഹൃത്തുക്കളാണ് നുണ പരിശോധനയ്ക്ക് ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്.

എറണാകുളം സിജെഎം കോടതിയിൽ നേരിട്ട് ഹാജരായാണ് ഏഴുപേരും പരിശോധനയ്ക്ക് സമ്മതം അറിയിച്ചത്. കലാഭവന്‍ മണി മരിച്ച ദിവസം ചാലക്കുടിയിലെ പാടിയില്‍ ഇവര്‍ ഉണ്ടായിരുന്നു. ഇവരുടെ നുണപരിശോധന നടത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മണിയുടെ ശരീരത്തില്‍ വിഷാംശം ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :