1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 18 year old boy dead While playing football

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18 വയസ്സുകാരന്‍ മരിച്ചു

Football
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18 വയസ്സുകാരന്‍ മരിച്ചു. പൊന്നാനി ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദ്ദീന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിക്കര ഫുട്‌ബോള്‍ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണു സംഭവം. നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് കൊളത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
 
അടുത്ത ലേഖനം
കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ പരാജയം: യോഗി ആദിത്യനാഥ് പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്