ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്‌‌സും എ‌ടികെ മോഹൻബഗാനും തമ്മിൽ: ഐഎസ്എൽ ആദ്യഘട്ട ഫിക്‌സ്‌ചർ ഇങ്ങനെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (15:49 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ പോരാട്ടത്തിന്റെ ആദ്യഘട്ടത്തിന്റെ മത്സരക്രമമായി. നവംബർ 19നാ‌ണ് ഐഎസ്എല്ലിന്റെ 2021-22 പതിപ്പിന് തുടക്കമാവുക. ഡിസംബർ വരെയുള്ള ഫിക്‌സ്‌ചറാണ് ഇപ്പോൾ പുർരത്തുവിട്ടിരിക്കുന്നത്. ഇത്തവണയും ഗോവയിൽ മാത്രമായാണ് മത്സരങ്ങൾ നടക്കുന്നത്.

ഗോവയിലെ 3 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കേരള ബ്ലാസ്റ്റേഴ്‌സും എ‌ടികെ മോഹൻബഗാനും തമ്മിലുള്ള മത്സരത്തോടെയാണ് ഐഎസ്എൽ ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്‌സും എ‌ടികെയും തമ്മിലായിരുന്നു ആദ്യമത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :