അനുബന്ധ വാര്‍ത്തകള്‍
- വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചു; ദക്ഷിണ റെയില്‍വെയ്ക്കെതിരെ മുഖ്യമന്ത്രി
- തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി: ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം, 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍
- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
- Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സമയക്രമം
- ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു
പത്താംതരം തുല്യതാ പരീക്ഷ 18 വരെ; പരീക്ഷ എഴുതുന്നത് 8,252 പേര്‍
തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബര്‍ എട്ട് മുതല്‍ പതിനെട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബര്‍ എട്ട് മുതല്‍ പതിനെട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളില്‍ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. 5 വര്‍ഷങ്ങള്‍ക്ക് ശേഷം യു.എ.ഇ യിലെ പഠിതാക്കള്‍ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.
കേരളത്തിലും യു.എ.ഇയിലുമായി 181 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാര്‍ജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളാണ് യു.എ.ഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 9 പേപ്പറുകള്‍ ഉള്‍പ്പെടുന്ന പരീക്ഷയില്‍ എല്ലാ പേപ്പറുകള്‍ക്കും എഴുത്തുപരീക്ഷയും തുടര്‍മൂല്യനിര്‍ണ്ണയവും ഉണ്ടായിരിക്കും. 2025ല്‍ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ പേപ്പറുകളും എഴുതണം.
കേരള കേരളസര്‍ക്കാരിന്റെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വര്‍ഷത്തെ പഠിതാക്കള്‍ക്കുള്ള പരീക്ഷയാണ് നിലവില്‍ നടക്കാന്‍ പോകുന്നത്. ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങള്‍ക്കോ പത്താംതരാം തുല്യതാ പരീക്ഷ സര്‍ട്ടിഫിക്കറ്റ് എസ്.എസ്.എല്‍.സിക്ക് തുല്യമായി കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.