1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Enforcement Directorate alleged PA Mohammed Riyas received rs 20.5 cr in bribes

റിയാസിന് 20.5 കോടി കൈക്കൂലി ലഭിച്ചു, ഒരു ഭാഗം ഹവാല ഇടപാടിന്? തെളിവെല്ലാം വീണയുടെ റെഡ് ബുക്കിൽ : ഇഡിയുടെ കത്തിൽ ഗുരുതര ആരോപണങ്ങൾ

Enforcement Directorate, Mohamed riyas, Kerala News, Kerala politics
രണ്ടാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ പി എ മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.  ഇതില്‍ ഒരു ഭാഗം ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നും ഡിജെപിക്ക് നല്‍കിയ കത്തില്‍ ഇഡി പറയുന്നു. അതേസമയം സിഎംആര്‍എല്‍ ഇടപാടിലൂടെയല്ല ഈ പണം ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നു.
 
റിയാസിന്റെ കൈക്കൂലി, ഹവാല ഇടപാടുകളുടെ തെളിവുകള്‍ ഭാര്യ ടി വീണയുടെ ഡയറിയിലുണ്ടെന്നാണ് ഇഡിയുടെ അവകാശവാദം. വീണയുടെ ഡയറിയെ റെഡ് ബുക്കെന്നാണ് ഇഡി കത്തില്‍ വിശേഷിപ്പിക്കുന്നത്. ബുക്കിലെ 7 പേജില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുന്റെന്ന് ഇഡി പറയുന്നു. ദുബായിലേക്ക് പനം കടത്തിയ സമയത്ത് റിയാസ് രണ്ടാഴ്ചയോളം അവിടെ താമസിച്ചതിന് തെളിവുണ്ട്. റിയാസിന്റെ സുഹൃത്തുക്കളായ നിഖില്‍, ഷൈജല്‍,വാരിസ് എന്നിവര്‍ക്ക് പണം കടത്തിനെ പറ്റി അറിയാം. ഇവര്‍ ഇക്കാര്യം സമ്മതിച്ച് കഴിഞ്ഞെന്നും കത്തില്‍ പറയുന്നു.
 
അതേസമയം കൈക്കൂലി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുമെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയും ഈ വിഷയത്തെ പറ്റി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്തിയിരുന്നു.കേസില്‍ എന്തെല്ലാം വകുപ്പുകള്‍ ഉള്‍പ്പെടുത്തണം, അന്വേഷണം എപ്രകാരമാകണം എന്നീ കാര്യങ്ങളില്‍ വ്യക്തത നേടാനാണ് ശ്രമം.ALSO READ: ഇഡിയുടെ കത്ത്: പിണറായിക്കെതിരെ കേസെടുക്കാൻ തീരുമാനം?, കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വൈദ്യുതിയില്ലെന്ന പരാതി പറയാൻ വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി, ജീവനക്കാരനെതിരെ അന്വേഷണം