അനുബന്ധ വാര്‍ത്തകള്‍
- ട്വിറ്ററിൻ്റെ വഴിയെ മെറ്റയും, ചെലവ് ചുരുക്കാൻ 11,000 ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു
- കമ്പനിയ്ക്ക് 2,200 കോടിയുടെ നഷ്ടം, പിരിച്ചുവിടലല്ലാതെ മറ്റ് വഴികളില്ല: ഇലോൺ മസ്ക്
- 7 ദിവസവും 12 മണിക്കൂർ ജോലി, കൂടാതെ പിരിച്ചുവിടൽ ഭീഷണിയും: ട്വിറ്ററിൽ സംഭവിക്കുന്നതെന്ത്?
- തോൽവികളെ നിങ്ങളെന്നെ മിസ് ചെയ്തോ? ട്വിറ്ററിൽ തിരികെയെത്തി ട്രംപ്
- ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലൈസൻസിന് അപേക്ഷ സമർപ്പിച്ച് ഇലോൺ മസ്ക്
ട്വിറ്ററിൽ വീണ്ടും മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ: 5500 കരാർ ജീവനക്കാർക്ക് ജോലി നഷ്ടമായി
സാൻഫ്രാൻസിസ്കോ: ട്വിറ്റർ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 5500 ഓളം കരാർ ജീവക്കാരെയാണ് മുന്നറിയിപ്പില്ലാതെ കമ്പനി പിരിച്ചുവിട്ടത്. നേരത്തെ 3500ഓളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ട്വിറ്റർ ആസ്ഥാനത്തെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്.
മുന്നറിയിപ്പൊന്നും നൽകാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയുടെ ഇ മെയിലും മറ്റ് വാർത്താവിനിമയ മാർഗ്ഗങ്ങളും ഉപയോഗിക്കാൻ കഴിയാതെയായതോടെയാണ് തങ്ങളെ പിരിച്ചുവിട്ട കാര്യം ജീവനക്കാർക്ക് മനസ്സിലായത്. ട്വിറ്ററിൽ റിയൽ എസ്റ്റേറ്റ് മാർക്കറ്റിങ്, എഞ്ചിനിയറിങ് ഉൾപ്പടെയുള്ള വിഭാഗത്തിലെ ജീവനക്കാരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഏറെയും.
അടുത്ത ലേഖനം