തോൽവികളെ നിങ്ങളെന്നെ മിസ് ചെയ്തോ? ട്വിറ്ററിൽ തിരികെയെത്തി ട്രംപ്

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഒക്‌ടോബര്‍ 2022 (09:57 IST)
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ തിരിച്ചെത്തി. ടെസ്ല മേധാവി ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെയാണ് നീക്കം. അമേരിക്കയിലെ ക്യാപിറ്റോൾ കലാപത്തെതുടർന്ന് ട്വിറ്റർ ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു.

ഇലോൺ മസ്കിന് നന്ദി അറിയിച്ചുകൊണ്ടാണ് ട്വിറ്ററിൽ തിരികെയെത്തികൊണ്ടുള്ള ട്രംപിൻ്റെ ആദ്യ ട്വീറ്റ്. തിരികെയെത്തിയതിൽ സന്തോഷമുണ്ട്. സകലതോൽവികളും തന്നെ മിസ് ചെയ്തുകാണുമെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു. അതേസമയം ട്വിറ്ററിൽ ഇനി കോമഡി നിയമപരമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :