ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ലൈസൻസിന് അപേക്ഷ സമർപ്പിച്ച് ഇലോൺ മസ്ക്

അഭിറാം മനോഹർ| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (10:59 IST)
ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കുന്നതിനുള്ള നടപടികളുമായി ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ് ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സ്. ഇതിനായി കമ്പനി ടെലികോം ലൈസൻസിന് അപേക്ഷ നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്)ലൈസൻസിനായാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഭാരതി ഗ്രൂപ്പിൻ്റെ പിന്തുണയുള്ള വൺ വെബും റിലയൻസ് ജിയോ ഇൻഫോകോമിൻ്റെ ഉപഗ്രഹവിഭാഗവും ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :