അനുബന്ധ വാര്‍ത്തകള്‍
- ഓർഡർ ചെയ്ത മദ്യം നൽകിയില്ല, ഓൺലൈൻ മദ്യവിതരണ സ്ഥാപനം കബളിപ്പിച്ചെന്ന് നടി ഷബാന ആസ്മി
- ദിവസവും യോഗ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ, പ്രിയപ്പെട്ട ആസനം സോഫാസനം: ശശി തരൂർ
- സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു, ട്വിറ്റർ മേധാവിക്ക് യുപി സർക്കാരിന്റെ നോട്ടീസ്, നടപടി കമ്പനിയുടെ നിയമപരിരക്ഷ പിൻവലിച്ചതിന് പിന്നാലെ
- ട്വിറ്ററിന്റെ ചിറകരിഞ്ഞ് കേന്ദ്രം, കമ്പനിയുടെ നിയമ പരിരക്ഷ റദ്ദാക്കി, നിയമവിരുദ്ധ ട്വീറ്റുകൾക്ക് ഇനി കമ്പനി ഉത്തരവാദി
- ഡുപ്ലെസിയുടെ തലച്ചോറിൽ ക്ഷതം, ഓർമ്മക്കുറവുള്ളതായി താരം, ആശുപത്രി വിട്ടു
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ
കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. അമേരിക്കന്‍ പകർപ്പാവകാശ നിയമത്തിന്റെ ലംഘനം ചൂണ്ടികാണിച്ചാണ് ട്വിറ്ററിന്റെ നടപടി. അക്കൗണ്ട് ബ്ലോക്കായ വിവരം ട്വിറ്ററിലൂടെ രവിശങ്കര്‍ പ്രസാദ് തന്നെയാണ് അറിയിച്ചത്. ഒരു മണിക്കൂറോളം നേരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിച്ചില്ല. പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചുവെനന്നും മന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടി രാജ്യത്തെ ഐ.ടി. ചട്ടത്തിന്റെ ലംഘനമാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും തമ്മിലുള്ള പോര് മുറുകിയതിനിടെയാണ് ഐ.ടി. മന്ത്രിയുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടത്..