അനുബന്ധ വാര്‍ത്തകള്‍
- ജൂൺ 18, നാല് വർഷം മുൻപ് ഇതേ ദിവസം ഐസിസി ഫൈനൽ, ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന ദിവസം
- രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 73 ദിവസത്തിനു ശേഷം എട്ടുലക്ഷത്തിനുള്ളിലേക്ക്
- കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കില്ലെന്ന് പഠനം
- ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ആവേശ പോരാട്ടം കാണാന്‍ എന്ത് ചെയ്യണം? ചാനല്‍ ഏത്?
- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം; കൊമ്പുകോര്‍ക്കാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും
സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു, ട്വിറ്റർ മേധാവിക്ക് യുപി സർക്കാരിന്റെ നോട്ടീസ്, നടപടി കമ്പനിയുടെ നിയമപരിരക്ഷ പിൻവലിച്ചതിന് പിന്നാലെ
സാമൂഹ്യമാധ്യമ ചട്ടം പാലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയായ ട്വിറ്ററിനെ വ്യാപകമായി നടപടി തുടങ്ങി. സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചതായി ചൂണ്ടികാട്ടി ട്വിറ്റർ ഇന്ത്യ മേധാവിക്ക് ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് അയച്ചു.
7 ദിവസത്തിനകം ഉത്തർപ്രദേശിലെ ലോനി അതിർത്തിയിലുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകാനാണ് ട്വിറ്റർ മേധാവി മനീഷ് മഹേശ്വരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഗാസിയാബാദിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ടയാളെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ട്വിറ്ററിനെതിരെ യുപി സർക്കാർ നടപടി എടുത്തത്. സമൂഹത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കാൻ ട്വിറ്റർ കൂട്ട് നിന്നെന്നാണ് നോട്ടീസിലെ ആരോപണം.