ദിവസവും യോഗ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ, പ്രിയപ്പെട്ട ആസനം സോഫാസനം: ശശി തരൂർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (15:34 IST)
അന്താരാഷ്ട്ര യോഗാ ദിനത്തിൽ തന്റെ പ്രിയപ്പെട്ട യോഗാസനം ഏതെന്ന് വ്യക്തമാക്കി ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം,സോഫയില്‍ കിടന്ന് പാട്ടുകേള്‍ക്കുന്ന സോഫാസനമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്.

സോഫയിൽ കിടന്ന് പാട്ട് കേൾക്കുന്ന ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തരൂരിന്റെ ട്വീറ്റ്. ദിവസവും യോഗ ആഘോഷമാക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്. യോഗ സൗഖ്യത്തിനായി’ എന്നതാണ് യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് പ്രകാരം ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിലെ തീം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :