ഡുപ്ലെസിയുടെ തലച്ചോറിൽ ക്ഷതം, ഓർമ്മക്കുറവുള്ളതായി താരം, ആശുപത്രി വിട്ടു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (14:02 IST)
പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റ മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ആശുപത്രി വിട്ടു. അബുദാബിയിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

തലയ്‌ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും പരിക്ക് ഭേദമായി ഉടൻ തന്നെ കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡുപ്ലെ‌സിസ് ട്വിറ്ററിൽ കുറിച്ചു. മത്സരത്തിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ ഡുപ്ലെസിസ് സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലിൽ തല ശക്തമായി ഇടിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :