അനുബന്ധ വാര്‍ത്തകള്‍
- കൂട്ടബലാത്സംഗത്തിന് ശേഷം വീട്ടിലെത്തി ക്രൂരമായി മർദ്ദിച്ചു, കുട്ടിയെ അടുത്തുള്ള വീട്ടിലാക്കിവരാം എന്ന് പറഞ്ഞ് ഇറങ്ങിയോടുകയായിരുന്നു എന്ന് യുവതി
- ബിരിയാണി നൽകിയില്ല, കൊവിഡ് രോഗികൾ ഐസൊലേഷൻ കേന്ദ്രം അടിച്ചുതകർത്തു
- ഒറ്റദിവസം 9,851 പേർക്ക് രോഗബാധ, 273 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,26,770
- മിസൈലുകളെ പോലും പ്രതിരോധിക്കും; പ്രധാനമന്ത്രിയ്ക്കായി എയർ ഇന്ത്യ വൺ
- വീട്ടമ്മയെ കൂട്ടബാത്സംഗംചെയ്ത കേസ്: ഭർത്താവ് ഉൾപ്പടെ നാലുപേർ കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ
സാംസങ് ഗ്യാലക്സി A31 വിപണിയിൽ, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !
എ സീരീസിൽ മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് സാംസങ്. ഗ്യാലക്സി A31 ഇന്നുമുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, ബെനോ, സാംസങ് ഇന്ത്യ ഇസ്റ്റോര്‍ എന്നിവയിലൂടെയും സാംസങ്ങിന്റെ ഓഫ്‌ലൈൻ ഷോറൂമുകൾ വഴിയുംലഭ്യമാകും. 6 ജിബി റാം 128 ജിബി സ്റ്റോറേജിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തിയിരിയ്ക്കുന്നത്. 21,999 രൂപയാണ് സ്മാർട്ട്ഫോണിന്റെ വില.
.
6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടർ, 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സർ, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സർ എന്നിവയാണ് മറ്റു റിയർ ലെൻസുകൾ. 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഈ ഫോണില്‍ ഉള്ളത്.
മീഡിയടെക്കിന്റെ ഹീലിയോ പി 65 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൻ പ്രവർത്തിയ്ക്കുക. ഫാസ്റ്റ് ചാർജിങ് സംവിധനത്തോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.