കൊവിഡ് മരണം നാലുലക്ഷത്തിലേക്ക്; ഇന്നലെ രോഗം ബാധിച്ചത് 1.30 ലക്ഷം പേര്‍ക്ക്

ശ്രീനു എസ്| Last Updated: വെള്ളി, 5 ജൂണ്‍ 2020 (12:11 IST)
ലോകത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാലുലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 393127 പേരാണ് നിലവില്‍ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഇന്നലത്തെ ഒറ്റ ദിവസം കൊണ്ട് 1.30 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം 67 ലക്ഷമായി.

അതേസമയം അമേരിക്കയില്‍ രോഗികളുടെ എണ്ണം 20ലക്ഷത്തിലെത്തി. 24 മണിക്കൂറിനുള്ളില്‍ 22,000 പേര്‍ക്ക് രോഗം ബാധിക്കുകയും 906 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ ഒരാഴ്ചയായി രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ബ്രസീലില്‍ 615,870 പേര്‍ക്ക് രോഗം ബാധിക്കുകയും 34,039 പേര്‍ മരിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :