ബിരിയാണി നൽകിയില്ല, കൊവിഡ് രോഗികൾ ഐസൊലേഷൻ കേന്ദ്രം അടിച്ചുതകർത്തു

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 5 ജൂണ്‍ 2020 (11:59 IST)
ഗുവാഹത്തി: ബിരിയാണി നൽകാത്തതിന്റെ ദേഷ്യത്തിൽ കോവിഡ് രോഗികൾ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ലോഡ്ജ് അടിച്ചു
തകർത്തു. ഇവർ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ചതായും പരാതിയുണ്ട്. ത്രിപുരയിലെ സഹീദ് ഭഗത് സിങ് യൂബ ആവാസില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്ത രോഗികളെ പാർപ്പിച്ചിരുന്ന ഐസോലേഷൻ കേന്ദ്രത്തിലാണ് അക്രമം ഉണ്ടായത്. നൽകിയ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് രോഗികൾ ഐസൊലേഷൻ കേന്ദ്രം അലങ്കോലപ്പെടുത്തുകയും ആരോഗ്യപ്രവർത്തകരെ അക്രമികുകയുമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഐസൊലേഷൻ കേന്ദ്രത്തിൽ അക്രമം ഉണ്ടാക്കിയാൽ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :