അനുബന്ധ വാര്‍ത്തകള്‍
- മദ്യം നൽകി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു, സംഭവം തിരുവനന്തപുരത്ത്
- ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,93,117, രോഗബാധിതർ 67 ലക്ഷത്തിലേയ്ക്ക്
- ഈ നക്ഷത്രത്തിൽ പിറന്ന പെൺകുട്ടികൾ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിയ്ക്കും, അറിയൂ !
- ഇവ മറ്റുള്ളവരുമായി പങ്കിടരുത്, പ്രത്യേകം ശ്രദ്ധിയ്ക്കണം !
- കോംപസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് എത്തുന്നു !
വീട്ടമ്മയെ കൂട്ടബാത്സംഗംചെയ്ത കേസ്: ഭർത്താവ് ഉൾപ്പടെ നാലുപേർ കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ
തിരുവനന്തപുരം: മദ്യം നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ നാലുപേർ കസ്റ്റഡിയിൽ, ഭർത്താവും മൂന്ന് സുഹൃത്തുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളത്. പ്രതികൾ എല്ലാം കസ്റ്റഡിയിൽ ഉള്ളതായി റൂറൽ എസ്‌പി ബി അശോകൻ പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. പീഡനത്തിന് ഇരയാക്കപ്പെട്ട വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്
വീട്ടമ്മയുടെ മൊശി വീണ്ടും വിശദമായി രേഖപ്പെടുത്തിയ ശേഷമായിരിയ്ക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. പോത്തൻകോടുള്ള ഭർത്താവിന്റെ വീട്ടിൽനിനും യുവതിയെ ഭർത്താവ് പുതുക്കുറിച്ചിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് നിർബ്ബന്ധിച്ച് മദ്യം നൽകിയ ശേഷം ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇവിടെ നിന്നും എടുത്തുചാടിയ യുവതിയെ നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വഴിയരികിൽ കിടക്കുകയായിരുന്ന യുവതിയെ നാട്ടുകാർ കണിയാപുരത്തെ വീട്ടിലെത്തിയ്ക്കുകയായിരുന്നു.