ഒറ്റദിവസം 9,851 പേർക്ക് രോഗബാധ, 273 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,26,770

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 5 ജൂണ്‍ 2020 (10:14 IST)
ഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രജ്യത്ത് 9000 ലധികം രോഗബധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,851 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞദിവസം മാത്രം 273 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ മരണസംഖ്യ 6,348 ആയി.. 2,26,770 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്

1,10,960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,09,462 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 77,793 ആയി. 2,710 പേർക്കാണ് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടമായത്. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 27,256 ആയി, 220 പേരാണ് തമിഴ്നാട്ടിൽ മരണപ്പെട്ടത്. ഡൽഹിയിൽ രോഗികളൂടെ എണ്ണം 25,000 കടന്നു, 650 പേർക്ക് ജീവൻ നഷ്ടമായി. ഗുജറാത്തിൽ 18,584 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,155 ആണ് ഗുജറാത്തിലെ മരണസംഖ്യഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :