മിസൈലുകളെ പോലും പ്രതിരോധിക്കും; പ്രധാനമന്ത്രിയ്ക്കായി എയർ ഇന്ത്യ വൺ

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 5 ജൂണ്‍ 2020 (10:05 IST)
ഡൽഹി: പ്രധാമനന്ത്രിയുടെ സുരക്ഷിതമായ യാത്രകൾക്കായി വാങ്ങുന്ന എന്ന പ്രത്യേക വിമാനം മാസങ്ങൾക്കകം ഇന്ത്യയിലെത്തും. ഓഗസ്റ്റ് സ്സെപ്തംബർ മാസങ്ങളിൽ വിമാനം ഇന്ത്യയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനങ്ങൾക്ക് സമാനമായ സൗകര്യങ്ങളോടുകൂടിയതായിരിയ്ക്കും എയർ ഇന്ത്യ വൺ. പ്രധാമന്ത്രിയെ കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കും എയർ ഇന്ത്യ വൺ ഉപയോഗിയ്ക്കും.

രണ്ട് ബോയിങ് 777 -300 ഇ ആർ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ബോയിങ്ങിന്റെ ഡാലസിലെ നിർമ്മാണ കേന്ദ്രത്തിൽ എയർ ഇന്ത്യ വണിന്റെ അവസാന വട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏകദേശം 8,458 കോടി രൂപയാണ് ഇതിനായി ഇന്ത്യ ചിലവിടുന്നത്. മിസൈലുകളെ വഴി തിരിച്ചുവിടുന്നതിനും, ശത്രുക്കളുടെ റഡാറുകളുടെ കണ്ണു വെട്ടിയ്കാനും കഴിവുള്ളതായിരിയ്ക്കും വിമാനങ്ങൾ. വിമാനത്തിൽ വലിയ ഓഫീസ്, മീറ്റിങ് റൂമുകൾ ഉണ്ടാകും, മികച്ച മെഡിക്കൽ സംവീധാനങ്ങളും വിമാനത്തിന് ഉള്ളിൽ തന്നെയുണ്ടാവും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :