അനുബന്ധ വാര്‍ത്തകള്‍
- നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം
- ഇന്ത്യക്കാർക്ക് കോളടിച്ചു, ചാറ്റ് ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യം, പ്രഖ്യാപനവുമായി ഓപ്പൺ എ ഐ
- എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ
- ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ
- ഓപ്പൺ എ ഐ ഇന്ത്യയിലേക്ക്, ഈ വർഷാവസാനം ഇന്ത്യയിൽ ഓഫീസ് തുറക്കും
സോറ വീഡിയോ ജനറേറ്റർ അടച്ചുപൂട്ടി ഓപ്പൺ എ ഐ
അതേസമയം എ ഐ രംഗത്തെ എതിരാളികളായ ആന്ത്രോപിക്കുമായി മത്സരിക്കാനായി എന്റര്‍പ്രൈസ് ഉല്പന്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഓപ്പണ്‍ എ ഐയുടെ ചുവട് മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.
ഓപ്പണ്‍ എ ഐയുടെ വീഡിയോ ജനറേഷന് പ്ലാറ്റ്ഫോമായ സോറ നിര്‍ത്തലാക്കുന്നു. മാര്‍വല്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ഡിസ്നി കഥാപാത്രങ്ങളെ സോറയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഡിസ്നിയുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഓപ്പണ്‍ എ ഐയുടെ തീരുമാനം.
സോറയുടെ അമിതമായ ഉപയോഗം കാരണം ജിപിയുകള്‍ ഉരുകുന്നതായി സോറ മേധാവി ബില്‍ പീബിള്‍സ് മുന്‍പ് പറഞ്ഞിരുന്നു. അതേസമയം എ ഐ രംഗത്തെ എതിരാളികളായ ആന്ത്രോപിക്കുമായി മത്സരിക്കാനായി എന്റര്‍പ്രൈസ് ഉല്പന്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഓപ്പണ്‍ എ ഐയുടെ ചുവട് മാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.
സോറ ആപ്പും അതിന്റെ എപിഐയും നിര്ത്താലക്കുന്നതോറ്റെ ചാറ്റ് ജിപിടിയില്‍ ഇനി മുതല്‍ വീഡിയോ ജനറേഷന് സംവിധാനം ലഭ്യമാകില്ല. അതേസമയം ചാറ്റ് ജിപിടി, കോഡെക്സ്, എ ഐ ബ്രൗസറായ അറ്റ്ലസ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് സൂപ്പര്‍ ആപ്പ് വികസിപ്പിക്കാനുള്ള പദ്ധതിയിലാണ് ഓപ്പണ്‍ എ ഐ.
സോറ പുറത്തിറങ്ങിയ ഉടന്‍ തന്നെ ജനപ്രീതി നേടിയിരുന്നുവെങ്കിലും, ഡീപ്ഫേക്ക് ഭീഷണികളും കോപ്പിറൈറ്റ് പ്രശ്നങ്ങളും നിയന്ത്രണ ഏജന്‍സികളുടെ സമ്മര്‍ദ്ദവും വര്‍ധിച്ചിരുന്നു. ഇത് സാമ്പത്തികമായി കമ്പനിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഓപ്പണ്‍ എ ഐയുടെ തീരുമാനം.