1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Free travel for women on KSRTC buses Private bus owners to go in strike

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

തൃശൂരില്‍ ചേര്‍ന്ന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം.

Private Bus owners, KSRTC,Bus Strike,Priyadarshini schema
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കിടെ സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകള്‍. കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്ര തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും ബജറ്റില്‍ അനുകൂല പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ 19ന് ശേഷം ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്.
 
തൃശൂരില്‍ ചേര്‍ന്ന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. സ്ത്രീ യാത്രക്കാര്‍ കൂടി ഇല്ലാതെയായാല്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാകുമെന്നും വന്‍ നഷ്ടം വഹിക്കേണ്ടി വരുമെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടി. 15 വര്‍ഷമായി വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചിട്ട്. സര്‍ക്കാര്‍ പറഞ്ഞ പൈസയ്ക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നത്. സര്‍വീസ് നിര്‍ത്തിയാന്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടമാകും. സ്വകാര്യ ബസുകള്‍ നിലനിര്‍ത്താന്‍ പ്രത്യേക പാക്കേജ് വേണമെന്നും മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്കുമെന്നും ഉടമകള്‍ പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹോര്‍മുസിന് സമീപം എണ്ണ ടാങ്കറിന് നേരെയുണ്ടായ യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു