അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങൾ ബുദ്ധിപരമായി നീങ്ങി, ഇറാൻ അറിയാതെ 10 കോടി ബാരൽ ഹോർമുസ് വഴി കടത്തിയെന്ന് ട്രംപ്
- ഇറാനിലേക്ക് കനത്ത വ്യോമാക്രമണം നടത്തി അമേരിക്ക, ഹോർമുസ് പിന്നെയും പൂർണമായി അടച്ച് ഇറാൻ
- അമേരിക്കയ്ക്ക് ഇറാൻ്റെ തിരിച്ചടി,ബഹ്റൈനിലെയും ജോർദാനിലെയും കുവൈത്തിലെയും യുഎസ് ബേസുകൾക്ക് നേരെ ആക്രമണം
- ഹോര്‍മൂസില്‍ യുഎസ് അപ്പാച്ചെ ഹെലിക്കോപ്റ്ററിനെ വെടിവെച്ചിട്ട് ഇറാന്; തിരിച്ചടിക്കുമെന്ന് ട്രംപ്
- ഹോര്‍മുസ് കടലിടുക്കിലേക്ക് വിക്ഷേപിച്ച ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ട് യുഎസ് സൈന്യം
ഹോര്‍മുസിന് സമീപം എണ്ണ ടാങ്കറിന് നേരെയുണ്ടായ യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തില്‍ അവരെ കാണാതായെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാണാതായ മൂന്ന് നാവികരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഡെക്ക് കാഡറ്റ് ആദിത്യ ശര്‍മ്മ, എഞ്ചിന് ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയര്‍ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്.
എണ്ണ ടാങ്കര്‍ സെറ്റെബെല്ലോയെയാണ് യുഎസ് ആക്രമിച്ചത്. ഉപരോധങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചതിനാലാണ് ഇറാനിയന്‍ തുറമുഖത്ത് നിന്ന് കപ്പലിനെ ആക്രമിച്ചതെന്ന് യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ നാവികര്‍ തയ്യാറായില്ലെന്നും സൈന്യം പറഞ്ഞു. യുഎസ് യുദ്ധവിമാനം തൊടുത്തുവിട്ട മിസൈല്‍ കപ്പലിന്റെ എഞ്ചിന് റൂമില്‍ നേരിട്ട് പതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെയുണ്ടായിരുന്ന ആളുകളാണ് മരിച്ചത്. 24 ഇന്ത്യന്‍ പൗരന്മാരും നാല് വിദേശികളും ഉള്‍പ്പെടെ കപ്പലില്‍ ആകെ 28 പേര് ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം തീപിടിച്ച കപ്പലിലെ ശേഷിച്ച ആളുകളെ ഒമാന്‍ രക്ഷപ്പെടുത്തി.