1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Open AI go Free for indian subscribers from nov 4

ഇന്ത്യക്കാർക്ക് കോളടിച്ചു, ചാറ്റ് ജിപിടി ഗോ ഒരു വർഷത്തേക്ക് സൗജന്യം, പ്രഖ്യാപനവുമായി ഓപ്പൺ എ ഐ

Sam Altman
നവംബര്‍ 4 മുതല്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും ചാറ്റ് ജിപിടി ഗോ സൗജന്യമായി നല്‍കുമെന്ന് ഓപ്പണ്‍ എ ഐ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് കമ്പനിയുറ്റെ തീരുമാനം. ഓപ്പണ്‍ എ ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയുടെ മിഡ് ടയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ് ജിപിടി ഗോ.
 
കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. നിലവില്‍ ഗൂഗിളും പെര്‍പ്ലസിറ്റിയും ഇന്ത്യന്‍ വിപണിയില്‍ സജീവമായ സാഹചര്യത്തിലാണ് ഓപ്പണ്‍ എ ഐ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ 19,500 രൂപ വിലയുള്ള തങ്ങളുടെ എ ഐ പ്രോ മെമ്പര്‍ഷിപ്പ് ഗൂഗിള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമാക്കിയിരുന്നു.ടെലികോം വമ്പന്മാരായ എയര്‍ടെല്ലുമായി ചെര്‍ന്ന് ഒരു വര്‍ഷത്തെ പ്രീമിയം പ്ലാനാണ് പെര്‍പ്ലെസിറ്റി സൗജന്യമായി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ഓപ്പണ്‍ എ ഐയുടെ പുതിയ തീരുമാനം. പ്രതിമാസം 399 രൂപ എന്ന നിരക്കിലാണ് ചാറ്റ്ജിപിടി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു