അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
- കാശുണ്ടാക്കാനുള്ള ഉപാധിയോ ദുരന്തബാധിതർ ! പിരിച്ച തുക എത്ര കോൺഗ്രസേ?
- പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം
- സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍
- 'പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, മര്യാദ പാലിച്ചില്ലെങ്കില്‍ അതിനനുസരിച്ചായിരിക്കും പ്രതികരണം': മുഖ്യമന്ത്രി
വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് യു.പ്രതിഭ; യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിയമനടപടി
അങ്ങേയറ്റം മനസിനെ വിഷമിപ്പിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൽ നിന്നുണ്ടായതെന്ന് യു.പ്രതിഭ പറഞ്ഞു
U Prathibha
കടുത്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് നേതാവിനെതിരെ സിപിഎം എംഎൽഎയും കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയുമായ യു.പ്രതിഭ നിയമനടപടിക്ക്. പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനർ എ.ഇർഷാദ് ആണ് ലൈംഗികചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
'വാക്ചാതുരി കൊണ്ടും ശരീരസൗന്ദര്യം കൊണ്ടും വീണ്ടും സ്ഥാനാർഥിയായി നിൽക്കുന്നു,' എന്നാണ് യുഡിഎഫ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ എ.ഇർഷാദ് പറഞ്ഞത്. വേദിയിലോ സദസിലോ ഉണ്ടായിരുന്ന യുഡിഎഫ് നേതാക്കളൊന്നും ഈ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളിപ്പറയുകയോ അപലപിക്കുകയോ ചെയ്തിട്ടില്ല.
അങ്ങേയറ്റം മനസിനെ വിഷമിപ്പിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൽ നിന്നുണ്ടായതെന്ന് യു.പ്രതിഭ പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ പ്രതിഭ കരഞ്ഞു. യുഡിഎഫ് നേതാവിന്റെ പരാമർശത്തിനെതിരെ പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് എംഎൽഎ പറഞ്ഞു.